മികച്ച നടനുള്ള അവാര്‍ഡ് വിനായകനും, മണികണ്ഠനും ഡെഡിക്കേറ്റ് ചെയ്ത് നിവിന്‍

ബിഹൈന്റ് വുഡ്സ് നല്‍കിയ മികച്ച മലയാളം നടനുള്ള അവാര്‍ഡ് നിവിന്‍ പോളി ഡെഡിക്കേറ്റ് ചെയ്തത് കമ്മട്ടിപ്പാടത്തിലെ മികച്ച നടന്മാരായ വിനായകനും, മണികണ്ഠനും. ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് നിവിന് അവാര്‍ഡ് സമ്മാനിച്ചത്. അവാര്‍ഡ് വാങ്ങി നടത്തിയ മറുപടി പ്രസംഗത്തിലാണ് നിവിന്‍ തന്റെ അവാര്‍ഡ് മണികണ്ഠനും, വിനായകനും ഡെഡിക്കേറ്റ് ചെയ്യുന്നതായി അറിയിച്ചത്. തന്നെ അവാര്‍ഡിന് അര്‍ഹമാക്കിയ സിനിമയേക്കാളും നല്ല സിനിമയും, പെര്‍ഫോമന്‍സും മലയാളസിനിയിലുണ്ടായിരുന്നു, താന്‍ ഈ അവാര്‍ഡിന് യോഗ്യനാണോ എന്നറിയില്ല എന്ന മുഖവുരയോടെയാണ് നിവിന്‍ സംസാരിച്ച് തുടങ്ങിയത്.

Subscribe to watch more

nivin

NO COMMENTS