സുനിയെ പരിചയമില്ല, തന്നോടൊപ്പം ഒരുപാട് പേര്‍ ഫോട്ടോ എടുക്കാറുണ്ട്: ധര്‍മ്മജന്‍

dharmajan

കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നലെ നടന്‍ ധര്‍മ്മജന്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്. ധര്‍മ്മജനും പള്‍സര്‍ സുനിയും ഒരുമിച്ച് ഇരുന്ന ഒരു ഫോട്ടോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജനെ ചോദ്യം ചെയ്തതെന്നാണ് സൂചന. സുനിയെ അറിയില്ലെന്നും ഒരുപാട് പേര്‍ തന്റെ ഒപ്പം ഫോട്ടോ എടുക്കാറുണ്ടെന്നുമാണ് ധര്‍മ്മജന്‍ പോലീസിനോട് പറഞ്ഞത്. ധര്‍മ്മജന്റെ സിനിമാ സെറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോയെന്നും പോലീസ് ചോദിച്ചു. ഡിവൈെസ്പിയാണ് ധര്‍മ്മജനെ ആലുവാ പോലീസ് ക്ലബില്‍ എത്താന്‍ നിര്‍ദേശിച്ചത്.

NO COMMENTS