എറണാകുളം ജില്ലാതല പട്ടയവിതരണ മേള ജൂലൈ 7 ന്

0
24
munnar meeting today

മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക, വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് പട്ടയവും ക്രയ സർട്ടിഫിക്കറ്റും ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയ വിതരണ മേള ജൂലൈ 7 രാവിലെ 10 മണിക്ക് തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പട്ടയവിതരണ മേള ഉദ്ഘാടനം ചെയ്യും.

ആകെ 305 പട്ടയങ്ങളാണ് പട്ടയവിതരണ മേളയിൽ വിതരണം ചെയ്യുന്നത്. ഇതിൽ 39 എൽഎ പട്ടയങ്ങളും 105 ദേവസ്വം പട്ടയങ്ങളും 161 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും ഉൾപ്പെടുന്നു. ആലുവ താലൂക്കിൽ 36, പറവൂർ59, കൊച്ചി46, മുവാറ്റുപുഴ33, കോതമംഗലം2, കണയന്നൂർ101, കുന്നത്തുനാട്28 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.

സർക്കാർ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്ന 39 പേർക്ക് കൈവശാവകാശ രേഖയും ജന്മികളുടെയും ദേവസ്വത്തിന്റെയും പേരിലുള്ള ഭൂമി രേഖകളില്ലാത്തതിനാൽ പോക്കുവരവ് ചെയ്യാൻ കഴിയാതിരുന്നതുമായ 266 പേർക്ക് കൈവശാവകാശ രേഖയും ക്രയ സർട്ടിഫിക്കറ്റും ലഭിക്കും. സ്ഥലമുടമകൾ പരിപാടിയിലെത്തി പട്ടയം കൈപ്പറ്റണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

NO COMMENTS