കർഷകന്റെ ആത്മഹത്യ; കരം സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി 

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

കോഴിക്കോട് ചെമ്പനോടയിൽ കർഷകൻ ജോയി ആത്മഹത്യ ചെയ്ത
സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ്‌ സിലീഷിന്റെ  മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. താൽക്കാലിക കരം സ്വീകരിക്കാൻ നിർദ്ദേശമുണ്ടായിട്ടും കരം സ്വീകരിച്ചില്ലെന്നതാണ് ജോയിയുടെ ആത്മഹത്യക്ക് വഴിവച്ചത്.

കരം സ്വീകരിക്കാതിരിക്കാൻ എന്തായിരുന്നു തടസമെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു . നിലവിൽ സർവ്വേ നമ്പറുണ്ടെങ്കിൽ കരം സ്വീകരിക്കാമല്ലോ എന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ജോയിയുടെ ആത്മഹത്യാ കുറിപ്പിൽ സിലീഷിനെതിരെ പരാമർശമുണ്ടെന്നും കോടതി വ്യക്തമാക്കി.

NO COMMENTS