പഴകിയ ഭക്ഷണം; ഹോട്ടലുകൾക്ക് നേരെ നടപടി

filthy food

തിരുവനന്തപുരം വർക്കല നഗരസഭാ പ്രദേശത്തെ ഹോട്ടലുകളിലും ബേക്കറികളിലും പഴകിയതും കേടുവന്നതുമായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. റെഡ് ചില്ലീസ്. ദ്വാരക, ആമറോൺ, ടേസ്റ്റിഫുഡ് എന്നീ ഹോട്ടലുകളിൽ നിന്നാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തത്. സംഭവത്തിൽ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുകയോ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യുമെന്നും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്.

NO COMMENTS