ജർമ്മനിയിലെ നൃത്തം ചെയ്യുന്ന കളിമൺ ശിൽപ്പങ്ങൾ

0
59

പലതരം പ്രതിഷേധങ്ങൾ നാം കണ്ടിട്ടുണ്ട്, എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന്റെ കാഴ്ച്ചകളാണ് ഇപ്പോൾ പങ്കുവെയ്ക്കുന്നത്. ജി20 ഉച്ചകോടി നടക്കാൻ പോകുന്ന ജർമ്മനിയിൽ നിന്നുമാണീ ദൃശ്യങ്ങൾ. പ്രതിഷേധക്കാർ കളിമൺ ശിൽപ്പങ്ങളെ തോന്നിപ്പിക്കുന്ന വേഷവിധാനങ്ങളുമായി എത്തുകയും പിന്നീട് മെല്ലെ മെല്ല ചുവടുകൾ വെച്ച് നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് ആവേശത്തോടെ പ്രതിഷേധത്തിൽ പങ്കു ചേരുന്നതുമാണ് ദൃശ്യങ്ങൾ.

1000 ഷെയ്പ്പസ് എന്ന സംഘടനയുടെ അംഗങ്ങളാണ് ഈ വ്യത്യസ്തമായ പ്രതിഷേധത്തിന് പിന്നിൽ.മുതലാളിത്തത്തിന്റെ വിനാശകരമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണിതെന്നും ജനങ്ങൾക്ക് പ്രചോദനമാവുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കുന്നു. ജി20 ഉച്ചകോടിക്കെത്തുന്ന ലോക നേതാക്കൾ പ്രതിഷേധം ശ്രദ്ധിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

NO COMMENTS