മൂന്നാർ ഒഴിപ്പിക്കൽ; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

munnar

കയ്യേറ്റമൊഴിപ്പിക്കലിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയെന്നും ഇനി എല്ലാം ശരിയാക്കാൻ ആരുവരുമെന്നും കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡേൽ കേസിലെ വിധിയിലാണ് സർക്കാരിന് വിമർശനം.

മൂന്നാറിലെ ഒഴിപ്പിക്കൽ ഉത്തരവ് ചോദ്യം ചെയ്ത ലൗ ഡേൽ കോട്ടേജ് ഉടമ വി വി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. ഈ വിധി പകർപ്പിലാണ് സർക്കാരിനെതിരെ വിമർശനം.

വി വി ജോർജ് കൈയേറിയ ഭൂമി സർക്കാറിന് ഏറ്റെടുക്കാെമന്നും ഹൈകോടതി ഉത്തരവിറക്കിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കാനുള്ള സബ്കലക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു. നേരത്തെ, റിസോർട്ട് ഉടമ കൈയേറിയ 22 സെന്റ് ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് സബ് കലക്ടർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ വി.വി ജോർജ് കോടതിയെ സമീപിക്കുകയായിരുന്നു.

മൂന്നാർ ദേവികുളം റോഡിലെ കണ്ണായ 22 സെന്റ്, വി വി ജോർജ് കൈയ്യേറിയിരിക്കുകയാണെന്നും ഭൂമി ഒഴിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നുമുള്ള ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റ വിശദീകരണം കണക്കിലെടുത്താണ് കോടതി ഉത്തരവ്.

NO COMMENTS