കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വജ്രജൂബിലി ആഘോഷം; സ്മ്യതി സംഗമം നാളെ

last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പബ്ലിക് സർവീസ് കമ്മീഷന്റെ മുൻ ചെയർമാൻമാരുടെയും, മുൻ അംഗങ്ങളുടെയും ഒത്തുചേരൽ നാളെ. എറണാകുളം ബോൾഗാട്ടി പാലസിൽ ജൂലൈ ഏഴ് രാവിലെ 10 ന് നടക്കുന്ന സമാഗമം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ കാലത്തെ അംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവ് ഭാവി പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും എന്ന ഉദ്ദേശ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം ഉമ്പായി അവതരിപ്പിക്കുന്ന ഗസൽ ഉണ്ടായിരിക്കും. ഉദ്ഘാടനശേഷം നടക്കുന്ന പി എസ് സിയുടെ ഇന്നലെകൾ എന്ന പരിപാടിയിൽ പി എസ് സി അംഗമായ ആർ പാർവതിദേവി, മുൻ അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും.

NO COMMENTS