അതീവ ഗുരുതരമായി പൊള്ളലേറ്റ സജിൻ ലാൽ മരിച്ചു

man burnt to death at malappuram

അതീവ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി സജിൻ ലാൽ (30) മരിച്ചു. ടാക്‌സി ഡ്രൈവറാണ് ഒറ്റപ്പാലം സ്വദേശിയാണ് ലാൽ. ആശുപത്രിയിലെത്തിക്കുമ്പോൾ ലാലിന്റെ ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ആറ്റിങ്ങൽ മാമത്ത് ദേശീയ പാതയ്ക്കരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്പിളി ചതിച്ചു എന്നെഴുതിയ കത്തും കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വണ്ടി തടഞ്ഞ് തന്നെ കത്തിച്ചു എന്നാണ് യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇയാൾ കടക്കെണിയിലായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തിന് പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS