തട്ടത്തിന്‍ മറയത്തിന് അഞ്ച് വയസ്, ജൂലൈ എട്ടിന് ഒരു സര്‍പ്രൈസുണ്ടെന്ന് നിവിന്‍

nivin

തലശ്ശേരിയിലെ പ്രണയത്തിന്റെ കഥ പറഞ്ഞെത്തിയ തട്ടത്തിന്‍ മറയത്ത് പ്രദര്‍ശനത്തിന് എത്തിയിട്ട് അഞ്ച് വര്‍ഷമായെന്ന് ഓര്‍മ്മിപ്പിച്ച് നിവിന്‍ പോളി. സംവിധായകന്‍ ശ്രീനിവാസന് നന്ദി പറഞ്ഞാണ് നിവിന്‍പോളിയുടെ പോസ്റ്റ്. ചിത്രം ഇറങ്ങി ഈ അഞ്ച് വര്‍ഷത്തിനകം അതില്‍ അഭിനയിച്ച താനടക്കമുള്ള എല്ലാവരുടേയും ജീവിതം മാറി മറിഞ്ഞു. സിനിമാ ചിത്രീകരണ വേളയിലെ ഓര്‍മ്മകള്‍ ഇപ്പോഴും മനസിലുണ്ട്. എന്നാണ് പോസ്റ്റിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരു നല്ല വാര്‍ത്തയുണ്ട്. അത് ജൂലൈ എട്ടിന് വെളിപ്പെടുത്തുമെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്.

nivin

NO COMMENTS