കണ്ടെയ്നർ റോഡിൽ വാഹന പാർക്കിങ് പൂർണമായി നിരോധിച്ചു

container road

കൊച്ചി വല്ലാര്‍പാടം കണ്ടെയ്നർ റോഡിൽ വാഹന പാർക്കിങ് പൂർണമായി നിരോധിച്ചു. കൊച്ചി കളക്ടര്‍  മുഹമ്മദ് വൈ സഫീറുള്ളയാണ്  ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മുതല്‍ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്‌നര്‍ റോഡിലാണ് പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നത്.
കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപ്പെട്ടിരുന്നു. മോട്ടോര്‍ വാഹനച്ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇവിടുത്തെ പാര്‍ക്കിംഗ് എന്നായിരുന്നു കോടതി നിരീക്ഷണം.

container road, parking

NO COMMENTS