പന്തളത്ത് പെരുമ്പുളിക്കലില്‍ ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി; മകന്‍ പിടിയില്‍

dead body

പന്തളത്ത് പെരുമ്പുളിക്കലില്‍ ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കീരു കുഴി പൊങ്ങലടി കാഞ്ഞിരമിളയില്‍ കെഎം ജോണും ഭാര്യ ലീലാമ്മയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ മാത്യൂസ് ജോണാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. മാനസിക വിഭ്രാന്തിയുള്ള ആളാണ് മാത്യൂസ് ജോണ്‍ എന്ന മജോ. അഴുകിയ നിലയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മജോ തന്നെയാണ് ബന്ധുക്കളെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്നിന് അടിമയാണ് മജോ  എന്നാണ് പ്രാഥമിക നിഗമനം.

ഇവരുടെ വീട്ടു പറമ്പിലുള്ള കിണറ്റിലാണ് മൃതദേഹം. ദീര്‍ഘ നാളായി ഉപയോഗിക്കാതെ ഇരിക്കുന് കിണറാണിത്. കാറില്‍ കൊണ്ടുപോയാണ് മൃതദേഹം കിണറ്റില്‍ തള്ളിയതെന്നാണ് മൊഴി.

dead body

NO COMMENTS