Advertisement

സ്ത്രീ വിരുദ്ധ പരാമർശം; ഇന്നസെന്റിനെതിരെ പ്രതിഷേധം

July 6, 2017
Google News 0 minutes Read
innocent innocent mp new project to give electric three-wheeler to differently abled persons innocent resigns

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അമ്മ പ്രസിഡൻറും ലോക്‌സഭാ എം.പിയുമായ
ഇന്നസെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നസെന്റിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസ് സംഘം ത
ടഞ്ഞു. ഇന്നസെന്റിന്റെ അങ്കമാലിയിലെ ഓഫീസിലേക്കും പ്രതിഷേധകർ എത്തി. പോലീസ് സംഘത്തെ തടഞ്ഞു.

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ എംഎംഎൽഎമാർകൂടിയായ താരങ്ങൾ മുകേഷും കെ ബി ഗണേഷ് കുമാറും നടത്തിയ പരാമർഷങ്ങളിൽ ക്ഷമ ചോദിച്ചുകൊണ്ട് ഇന്നസെന്റ് നടത്തിയ വാർത്താ സമ്മേളനത്തിലെ പരമാർശമാണ് പ്രതിഷേധത്തിനിടയാക്കിയത്.

സ്ത്രീകൾ മോശമെങ്കിൽ ചിലപ്പോൾ കിടക്ക പങ്കിടുമെന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇപ്പോൾ വിവാധമായിരിക്കുന്നത്. സിനിമാ രംഗത്ത് സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇന്നസെന്റ്. റിമ കല്ലിങ്കലും വിമൺ കളക്ടീന് ഇൻ സിനിമ സംഘടനയുമടക്കം നിരവധി പേർ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here