Advertisement

തന്റെ മരണ മൊഴി എടുക്കണമെന്ന് സുനി

July 6, 2017
Google News 0 minutes Read
suni

ചില വെളിപ്പെടുത്തല്‍ നടത്തിയതിന് താന്‍ അനുഭവിക്കുകയാണെന്ന് സുനി. ശരീര വേദനയെ തുടര്‍ന്ന് തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് സുനി ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്ന് രാവിലെയാണ് സുനിയ ആശുപത്രിയിലെത്തിച്ചത്.  തന്റെ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനോട് പറയുമോ എന്നും, ചില വെളിപ്പെടുത്തല്‍ നടത്തിയതിനാല്‍ താന്‍ അനുഭവിക്കുകയാണെന്നുമാണ് സുനി തിരിച്ച് കാറിലേക്ക് കയറുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ചോദ്യം ചെയ്യലിനോട് പള്‍സര്‍ സുനി സഹകരിക്കുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്കാണ് ഇപ്പോള്‍ സുനിയെ കൊണ്ട് പോകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here