കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നത് പുരുഷൻ, കുറ്റം സ്ത്രീയുടെതും; ഇന്നസെന്റിനെതിരെ റിമ 

rima kallingal

അമ്മ പ്രസിഡന്റും ലോക്‌സഭാ അംഗവുമായ ഇന്നസെന്റ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നടി റീമാ കല്ലിങ്കൽ രംഗത്ത്. സിനിമയിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ലെന്നും ഇനി ഉണ്ടെങ്കിൽ തന്നെ മോശം സ്ത്രീകൾ കിടക്ക പങ്കിട്ടെന്ന് വരും എന്നുമുള്ള പരാമർശത്തിനെതിരെയാണ് റിമ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

അവസരങ്ങൾക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനാണ്. എന്നാൽ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമെന്ന് റിമ. അധികാരങ്ങളാൽ അന്ധരായി പോകുന്നതുകൊണ്ടാണ് അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ എല്ലാ സ്ത്രീകളും വാർത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു. ഈ ദുരവസ്ഥ ഒരു നാൾ മാറുക തന്നെ ചെയ്യുമെന്നും റിമ പോസ്റ്റിൽ കുറിച്ചു.

NO COMMENTS