സുനന്ദ പുഷ്കറി​ന്റെ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്​ടി; ശശി തരൂര്‍

സുനന്ദ പുഷ്കറി​ന്റെ  മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്​ടിയാണെന്ന് ശശി തരൂർ എം.പി. ദേശീയ മാധ്യമത്തിനെതിരെ നൽകിയ അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്​​ട്രേറ്റ് കോടതിയിൽ മൊഴിനല്‍കുമ്പോഴാണ് എംപിയുടെ പ്രതികരണം.
മരണവുമായി നടക്കുന്ന വെളിപ്പെടുത്തലുകളെല്ലാം അടിസ്ഥാനരഹിതമാണ്. ഭാര്യയുടെ മരണത്തെക്കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം നടത്തി സ്വാഭാവികമരണം എന്ന് റിപ്പോർട്ട് നൽകിയതാണ്. എന്നാൽ, 2017 മെയ് എട്ടിനും, പതിമൂന്നിനും ഒരു ദേശീയ മാധ്യമം താനാണ്​ സുനന്ദയുടെ മരണത്തിന് കാരണമായതെന്ന വാർത്ത പ്രചരിപ്പിച്ചു. റിപ്പോര്‍ട്ടില്‍ ക്രിമിനൽ, കിങ്​ മെയ്കർ, കൊലയാളി എന്നിങ്ങനെ അപകീർത്തിപരമായി വിശേഷിപ്പിച്ചു.  സംഭവത്തില്‍ തുടർ സാക്ഷിമൊഴി ഈ മാസം 20ന് നടക്കും

NO COMMENTS