മയക്കുമരുന്ന് സംഘവും പോലീസും തമ്മിൽ വെടിവെപ്പ്; മെക്‌സിക്കോയിൽ 14 പേർ കൊല്ലപ്പെട്ടു

മെക്‌സിക്കോയിൽ മയക്കുമരുന്ന് സംഘവും പോലീസും തമ്മിൽ നടന്ന വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. വടക്കൻ മെക്‌സികോയിലെ ലാസ് വറാസ് ടൗണിനു സമീപമാണ് വെടിവെയ്പ്പ് നടന്നത്. മയക്കു മരുന്ന് മാഫിയ സംഘങ്ങളെ പിടികൂടാൻ പോലിസ് എത്തിയപ്പോഴാണ് സംഭവം.

മരിച്ചവരെല്ലാം മയക്കുമരുന്ന് സംഘങ്ങളിലുള്ളവരാണ്. പ്രബലമായ രണ്ടു മയക്കുമരുന്ന് മാഫിയകൾക്കു നേരെയാണ് വെടിവെപ്പ് ഉണ്ടായത്. മെക്‌സിക്കോയിലെ അമേരിക്കൻ അതിർത്തിയായ ചിഹ്വാഹയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലിസ് അറസ്റ്റു ചെയ്തു.

NO COMMENTS