കെട്ടിടത്തിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

accident delhi

കെട്ടിടത്തിന് തീ പിടിച്ച് ഒരു കുടുംബത്തില നാല് പേർ ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രി ഡൽഹി ദിൽഷാദ് ഗാർഡന് സമീപത്തെ ഫഌറ്റിന് തീപിടിച്ചാണ് മരണം. മകളുടെ പിറന്നാൾ ആഘോഷത്തിന് ശേഷം ഉറങ്ങുകയായിരുന്നു കുടുംബം.

ചിക്കു(4), സഹോദരൻ ഹർഷു(12), അച്ഛൻ സഞ്ജയ് വർമ്മ(45), മുത്തച്ഛൻ വിജയ് കുമാർ വർമ്മ (63) എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. നാൽപ്പത് ശതമാനം പൊള്ളലേറ്റ സഞ്ജയുടെ ഭാര്യ മോന വർമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫഌറ്റിന്റെ പാർക്കിംഗ് സ്ഥലത്ത് പിടിച്ച തീ ഒന്നാം നിലയിലേക്ക് പടരുകയായിരുന്നു. ശക്തമായ പുക ഉയർന്നതിനാൽ ഫഌറ്റിൽനിന്ന് ഇവർക്ക് രക്ഷപ്പെടാനായില്ലെന്നാണ് പ്രാഥമിക നിഗമനം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE