പൾസർ സുനിയ്ക്ക് ജയിലിൽ ഫോൺ എത്തിച്ചുകൊടുത്തയാൾ അറസ്റ്റിൽ

pulsor suni sunil kumar interrogation continues pulsar suni plea rejected by court pulsar suni remand extended

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് ജയിൽ ഫോൺ എത്തിച്ചുകൊടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുനിയ്ക്ക് ഫോൺ എത്തിച്ചുകൊടുക്കാൻ വിഷ്ണുവിന് ഫോൺ നൽകിയ മലപ്പുറം സ്വദേശി ഇമ്രാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലമോഷണക്കേസിൽ പിടിക്കപ്പെട്ട് ഇമ്രാനും വിഷ്ണുവും ജയിലിൽ ഒരേ സെല്ലിൽ ആയിരുന്നു.

നേരത്തേ പ്രതിചേർത്തിരുന്ന എറണാകുളം സ്വദേശി സനൽ പി മാത്യുവിനെ ഒഴിവാക്കി പകരം വട്ടേക്കുന്ന് സ്വദേശി അരവിന്ദിനെ കേസിൽ പ്രതി ചേർത്തു. ജയിലിൽനിന്ന് ഫോൺ കടത്താൻ സഹായം നൽകിയെന്നാരോപിച്ചായിരുന്നു സനലിനെ പ്രതിയാക്കിയത്. ജയിലിൽ സുനി ഉപയോഗിച്ച ഫോൺ സേലം സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS