ആഫ്രിക്കൻ മുഷി കൃഷിയ്ക്ക് കേരളത്തിൽ നിരോധനം

african mushi

കേരളത്തിൽ ആഫ്രിക്കൻ മുഷി കൃഷി നിരോധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. ആഫ്രിക്കൻ മുഷി കൃഷി മത്സ്യമ്പത്തിനും പരിസ്ഥിതിയ്ക്കും ഹാനികരമാണെന്ന ഫിഷറീസ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ആഫ്രിക്കൻ മുഷി ആവാസവ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന മത്സ്യമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

മുഷികളെ വളർത്തുന്ന കുളങ്ങളിലെ വെള്ളം രോഗങ്ങൾക്ക് കാരണമാകുന്നതായും മറ്റ് ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതായും കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് അക്കേഷ്യ മരങ്ങൾ നടുന്നതും സർക്കാർ നിരോധിച്ചിരുന്നു.

NO COMMENTS