തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തി

dead body found without limbs and head found at kozhikode

കോഴിക്കോട് തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തി. മുക്കം കാരശേരിയിൽ റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് റോഡരുകിൽ അറവ് മാലിന്യം നിറഞ്ഞ ചാക്കുകൾ കണ്ടെത്തിയിരുന്നു. ഈ ചാക്കുകൾ നായ്ക്കൾ കടിച്ചു കീറിയതോടെയാണ് മൃതദേഹം പുറത്തായത്.

തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.

കഴിഞ്ഞ ജൂൺ 27 ന് ചാലിയം കൊതവളപ്പ് ഫാറൂഖ് പള്ളിക്ക് പടിഞ്ഞാറായി കടൽതീരത്ത് തോളിൽ നിന്ന് വെട്ടിമാറ്റി ചെറു ചങ്ങലകൊണ്ട് വരിഞ്ഞു കെട്ടിയ നിലയിൽ ഒരു കൈമാത്രം കണ്ടെത്തിയിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ ചാലിയം കടപ്പുറത്ത് നിന്ന് ഒരു ഇടതു കൈ ലഭിച്ചിരുന്നു. ഇത് രണ്ടും തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഈ മനുഷ്യാവയവങ്ങൾ ഇപ്പോൾ കണ്ടെത്തിയ മൃതദേഹവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്.

 

dead body found  without limbs and head found at Kozhikode

NO COMMENTS