ഇലക്ട്രോണിക് പണമിടപാട്; മൂന്നുദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ നഷ്ടപ്പെട്ട പണം പത്തുദിവസത്തിനകം തിരികെ ലഭിക്കും

internet banking electronic banking consumers will get money back if informed within 3 days of transaction

സ്വന്തം അക്കൗണ്ടില്‍ അനധികൃത ഇലക്ട്രോണിക് പണമിടപാട് നടന്ന് മൂന്നുദിവസത്തിനകം ബാങ്കിനെ വിവരമറിയിച്ചാല്‍ ഇടപാടുകാരന് ബാധ്യത ഒഴിവാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നഷ്ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടില്‍ തിരികെയെത്തുകയും ചെയ്യും. ഡിജിറ്റല്‍ പണമിടപാടുകളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പുകാരണം പണം നഷ്ടമായാല്‍ എപ്പോഴൊക്കെയാണ്  ഇടപാടുകാരന് ഉത്തരവാദിത്വമുണ്ടാവുക എന്ന് വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

 

 

electronic banking consumers will get money back if informed within 3 days of transaction

NO COMMENTS