ജി എസ് ടി; പാലിച്ചില്ലെങ്കിൽ കനത്ത പിഴയും തടവും

GST bill gst registration GST 30 percent loss in trade

ജി എസ് ടി നടപ്പിലാക്കാത്തവർക്കെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ. ജി എസ് ടി ഉൾപ്പെടുത്തി വിലയിട്ടില്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ തടവും അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ വ്യക്തമാക്കി.

ചരക്കുകൾക്ക് പഴയ വില ഈടാക്കുന്നുവെന്നും ജനങ്ങൾക്ക് ജി എസ് ടി യുടെ നേട്ടം ലഭിക്കുന്നില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് നടപടി. പുതിയ വില രേഖപ്പെടുത്തി സെപ്റ്റംബറിനകം പഴയ സ്റ്റോക്ക് വിറ്റഴിക്കണം. ഉത്പന്നങ്ങളുടെ മുകളിൽ എംആർപി നിർബന്ധമായും പതിക്കണം. അല്ലാത്ത പക്ഷം കടുത്ത നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കി.

NO COMMENTS