“49 മ​ണി​ക്കൂ​ർ നീ​ണ്ട സ​ന്ദ​ർ​ശ​ന​ത്തി​ൽ മോ​ദി ഫ​ല​സ്​​തീ​നെ അ​വ​ഗ​ണി​ച്ചു”- ഇ​സ്രാ​യേ​ൽ പ​ത്രം

0
334
israel newspaper ediotrial about modi keeping mum on palestine issue
ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം ന​ട​ത്തി​യ സം​യു​ക്​​ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ ​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം പാ​ലി​ച്ച​ത്​ ഇ​സ്രാ​യേ​ൽ പ​ത്രം ഏ​റ്റു​പി​ടി​ച്ചു.  ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര ഫോ​ർ​മു​ല പ​രാ​മ​ർ​ശി​ക്കാ​തെ മോ​ദി എ​ന്നാ​യി​രു​ന്നു ജ​റൂ​സ​ലം പോ​സ്​​റ്റ്​ മു​ഖ​​പ്പേ​ജി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്.  റി​പ്പോ​ർ​ട്ടി​​െൻറ വി​ശ​ദാം​ശം ഇ​ങ്ങ​നെ: ഇന്ത്യ ഫലസ്​തീനെ രാഷ്​​്ട്രമായി അംഗീകരിച്ചിട്ട്​ 30വർമായി. ​ഫ​ല​സ്​​തീ​െ​ന അം​ഗീ​ക​രി​ച്ച ആ​ദ്യ മു​സ്​​ലിം ഇ​ത​ര രാ​ഷ്​​ട്രവും ഇ​ന്ത്യ​യാ​ണ്.  എ​ന്നാ​ൽ, ഇ​ന്ത്യ​ൻ  പ്ര​ധാ​ന​മ​ന്ത്രി  ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ ഇ​സ്രാ​യേ​ൽ-​ഫ​ല​സ്​​തീ​ൻ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശി​ക്കു​ക​യ​ല്ലാ​തെ ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​േ​ഫാ​ർ​മു​ല​യെ കു​റി​ച്ച്​ ഒ​ര​ക്ഷ​രം​പോ​ലും മി​ണ്ടി​യി​ല്ല.  ത​​െൻറ 49 മ​ണി​ക്കൂ​ർ നീ​ണ്ട സ​ന്ദ​ർ​ശ​ന​ത്തി​ൽ മോ​ദി ഫ​ല​സ്​​തീ​നെ അ​വ​ഗ​ണി​ച്ചു.
israel newspaper ediotrial about modi keeping mum on palestine issue

NO COMMENTS