കശ്​മീരിൽ ഇൻറർനെറ്റ്​ സേവനം നിർത്തിവെക്കാൻ സേവനദാതാക്കളോട്​ പൊലീസ്

no internet in kashmir

കശ്​മീരിൽ വ്യാഴാഴ്​ച രാത്രി 10 മുതൽ ഇൻറർനെറ്റ്​ സേവനം നിർത്തിവെക്കാൻ സേവനദാതാക്കളോട്​ പൊലീസ്​ ആവശ്യപ്പെട്ടു. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാനി വാനിയുടെ മരണം നടന്ന്​ ഒരു വർഷം തികയുന്നതി​​​െൻറ പശ്​ചാത്തലത്തിലാണ്​ പുതിയ നീക്കവുമായി പൊലീസ്​ രംഗത്തെത്തിയത്​. കശ്​മീർ പൊലീസിലെ ഇൻസ്​പെക്​ടർ ജനറൽ മുനീർ അഹമദാണ്​ താഴ്​വരയിലെ ഇൻറർനെറ്റ്​ സേവദാതാക്കളോട്​  സേവനം വിച്ഛേദിക്കാൻ ആവശ്യപ്പെട്ടത്​​. ഇൻറർനെറ്റ്​ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെ നിരോധിക്കണമെന്ന്​ പൊലീസ്​ പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു.

no internet in kashmir

NO COMMENTS