ജയിലിൽ തടവുകാർ ഏറ്റുമുട്ടി; 28 പേർ കൊല്ലപ്പെട്ടു

prisoners clash at mexico jail 28 killed

മെക്സിക്കോയിലെ ജയിലിൽ തടവുകാർ ഏറ്റുമുട്ടി 28 പേർ കൊല്ലപ്പെട്ടു. ഗൊയ് രേരയിലെ കെരീസോ ഫെഡറൽ ജയിലിലാണ് തടവുകാർ ഏറ്റുമുട്ടിയത്. ഗൊയ് രേരയിലെ വലിയ പട്ടണമായ അകാപുൽകോയിലെ മെക്സിക്കൽ പസഫിക് റിസോർട്ടിലായിരുന്നു സംഭവം.  തടവുകാർക്കിടയിലെ ഗ്രൂപ്പുകൾ തമ്മിലാണ് ഏറ്റുമുട്ടിയതെന്ന് ഗൊയ് രേര സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് റോബർട്ടോ അൽവാരസ് മാധ്യമങ്ങളോട് പറഞ്ഞു. സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ സംഘർഷം നിയന്ത്രിച്ചിട്ടുണ്ട്. ജയിലിന് പുറത്തും ശക്തമായ കാവൽ ഏർപ്പെടുത്തി. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു.

 

 

prisoners clash at mexico jail 28 killed

NO COMMENTS