പ്രിയദർശന്റെ മകൾ സിനിമയിലേക്ക്

priyadarshan daughter kalyani acts opposite akhil akkineni

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി സിനിമയിൽ തന്റെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. തെലുങ്ക് സൂപ്പർസ്റ്റാർ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിയുടെ നായികയായി തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മറ്റ് പലരെയും ചിത്രത്തിൽ നായികയായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ നറുക്ക് വീണത് കല്യാണിക്കാണ്.

ഇതാദ്യമായല്ല കല്ല്യാണി സിനിമാ ലോകത്ത് ചുവടുവെക്കുന്നത്. വിക്രം നയൻതാര എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ഇരുമുഖൻ എന്ന ചിത്രത്തിൽ സഹ സംവിധായകയായി കല്യാണി പ്രവർത്തിച്ചിട്ടുണ്ട്. അച്ഛന്റെ വഴിയിലൂടെ സിനിമാ ലോകത്ത് എത്തിയ കല്യാണി ഒടുവിൽ അമ്മയുടെ മേഖലയായ അഭിനയത്തിലേക്ക് എത്തുകയായിരുന്നു.

priyadarshan daughter kalyani acts opposite akhil akkineni

NO COMMENTS