നീലഗിരി വനത്തിൽ അത്യപൂർവ്വ വെള്ളക്കടുവ

rare white tiger spotted at nilgris

നീലഗിരി വനമേഖലയിൽ അത്യപൂർവ്വ വെള്ളക്കടുവയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും ബെംഗളൂരു സ്വദേശിയുമായ നിലഞ്ജൻ റേ പകർത്തിയ വെള്ളക്കടുവയുടെ ചിത്രം വനംവകുപ്പ് അധികൃതർക്കും കടുവാഗവേഷകർക്കും കൈമാറിയിരിക്കുകയാണ്. ഗൈഡിനൊപ്പമുള്ള ജീപ്പ് സഫാരിക്ക് ഇടയിലാണ് വെള്ളക്കടുവ കാഴ്ചയിൽ പെട്ടത്.

അത്യപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒന്നാണ് വെള്ളക്കടുവകൾ. ബംഗാൾ കടുവയുടെ ഒരു ജനിതക വ്യതിയാന വകഭേദമാണ് വെള്ളക്കടുവ. ബംഗാൾ കടുവകൾ തമ്മിൽ ഇണചേരുമ്പോൾ ഒരു വെള്ളക്കടുവ ഉണ്ടാവാൻ 15,000ത്തിൽ ഒരു സാധ്യതയാണുള്ളതെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 1980ൽ രാജസ്ഥാനിലെ രൺഥംഭോർ വനത്തിലാണ് അവസാനമായി വെള്ളക്കടുവയെ കണ്ടെത്തിയ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്.

rare white tiger spotted at nilgris

NO COMMENTS