സോണിക ചൗഹാന്റെ മരണം; വിക്രം ചാറ്റർജി അറസ്റ്റിൽ

vikram sonika

നടിയും മോഡലുമായ സോണിക ചൗഹാൻ കാറപകടത്തിൽ മരിച്ച സംഭവത്തിൽ നടനും സുഹൃത്തുമായ വിക്രം ചാറ്റർജിയെ അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

അപകടം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് വിക്രം ആയിരുന്നു. ഏപ്രിൽ 29 ന് ദക്ഷിണ കൊൽക്കത്തയിലെ റാഷ്‌ബെഹാരി അവന്യുവിൽ നടന്ന അപകടത്തിലാണ് സോണിക മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും സോണികയെ രക്ഷിക്കാനായില്ല.

NO COMMENTS