തെരുവ് നായ്ക്കളുടെ ആക്രമണം; വൃദ്ധന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു

stray dog attacked child

പത്തനംതിട്ട കുമ്പഴയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന 2 പേരെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ആക്രമിക്കപ്പെട്ട ഒരാളുടെ ജനനേന്ദ്രിയം നായക്കൾ കടിച്ച് മുറിച്ചു. ചെങ്ങറ സ്വദേശി വെങ്കിടേഷ് (61), നെടുമൺകാവ് സ്വദേശി ഡേവിഡ്(50) എന്നിവരെയാണ് തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. നായക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് ഇരുവരും നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. പോലീസ് സഹായത്തോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയത്തിന് മുറിവേറ്റ വെങ്കിടേശ്വരന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ ഇന്ന് അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കും.

NO COMMENTS