തച്ചങ്കരിയെ ന്യായീകരിച്ച് സർക്കാർ വീണ്ടും ഹൈക്കോടതിയിൽ

thachankary-training

ടോമിൻ ജെ തച്ചങ്കരിയെ ന്യായീകരിച്ച് സർക്കാർ വീണ്ടും ഹൈക്കോടതിയിൽ. തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആരോപണം നേരിട്ട വകുപ്പിൽ നിന്ന് തച്ചങ്കരിയെ മാറ്റി. അതു കൊണ്ട് സസ്‌പെൻഷന്റെ ആവശ്യമില്ലെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വിശദീകരിച്ചു.

തച്ചങ്കരിയെ സസ്‌പെൻറ് ചെയ്യാൻ നിർദേശിച്ച വിജിലൻസ് ഡയറക്ടറുടെ ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്ന കോടതിയുടെ ചോദ്യത്തിലാണ് സർക്കാരിന്റെ മറുപടി. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ ഫയലുകൾ കാണാതായിട്ടില്ലെന്ന് ഡിജിപി അറിയിച്ചതായും സർക്കാർ വിശദീകരിച്ചു. മുൻ ഡിജിപി സെൻകുമാർ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഫയലുകൾ ഓഡിറ്റ് ചെയ്യുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

NO COMMENTS