ഹെറോയിനുമായി യുവാക്കൾ പിടിയിൽ

youth caught with heroin

എറണാകുളത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഹെറോയിൻ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടി.

പള്ളുരുത്തി ശശി റോഡ് ദേശത്ത് കളത്തിപ്പറമ്പിൽ റഷീദിന്റെ മകൻ അൻസാർ, പള്ളുരുത്തി കച്ചേരിപ്പടി വെസ്റ്റ് ദേശത്ത് കല്ലു ചിറ വീട്ടിൽ അഷ്‌റഫ് മകൻ റെനീഷ് എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി വെളിക്ക് സമീപം ഇടപാടുകാരെ കാത്ത് നിൽക്കുകയായിരുന്ന ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് ഏഴ് പൊതികളിലായി 75 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജി ലക്ഷ്മണും സംഘവും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.

 

youth caught with heroin

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews