കൊച്ചിയിൽ പന്ത്രണ്ടുകാരി ഗർഭിണി; ഞെട്ടിക്കുന്ന വാർത്ത

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ 22 ആഴ്ച ഗർഭിണി. കൊച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം. ഗർഭം അലസിപ്പിക്കാൻ കഴിയാത്ത വിധം ഭ്രൂണം വളർച്ചയെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചതോടെ കുട്ടിയെ അമ്മയാകാൻ തയ്യാറെടുപ്പിക്കാൻ ഉത്തരവായി. എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു കെയർ ഹോം തയ്യാറാക്കി അവിടെയാണ് പെൺകുട്ടിയെ ഇപ്പോൾ പരിചരിക്കുന്നത്.

അഞ്ച് മാസങ്ങൾക്ക് മുൻപ് ആണ് ബലാത്സംഗ വിവരം പുറത്തു വരുന്നത്. സ്വന്തം സഹോദരൻ തന്നെയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രായപൂർത്തിയാകാത്ത ബാലനായതിനാൽ പ്രതിയെ ജാമ്യത്തിൽ വിട്ടിരുന്നു. പോക്‌സോ വകുപ്പുകൾ കൂടാതെ ബലാൽസംഗത്തിനുള്ള ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് കൂടി ചേർത്താണ് കേസ്സെടുത്ത്.

12 year girl prepares for motherhood, kochi

NO COMMENTS