പൂഞ്ചില്‍ പാക്കിസ്ഥാന്റെ വെടിവെപ്പ്; ഭാര്യയും ഭര്‍ത്താവും മരിച്ചു

Indian army

ജമ്മുകാശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയെ വെടിവെപ്പില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇവിടെ വെടിവെപ്പ് തുടരുകയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്. ആക്രമണത്തില്‍ ദമ്പതികളുടെ മക്കള്‍ക്കും പരിക്കേറ്റിറ്റുണ്ട്. സംസ്​ഥാനത്ത്​ ഇൻറർനെറ്റ്​ ബന്ധം വി​ച്​ഛേദിച്ചിക്കുകയും പലഭാഗങ്ങളിലും കർഫ്യൂ ഏർപ്പടുത്തുകയും ചെയ്​തിരിക്കുകയാണ്. അഞ്ചു പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ആളുകൾ കൂട്ടംകൂടുന്നതിനും സംഘടിക്കുന്നതിനും ഒന്നിച്ചു സഞ്ചരിക്കുന്നതിനും നിയന്ത്രണമുണ്ട്. പുൽവാമ, ഷോപ്പിയാൻ, ബാരാമുള്ള ജില്ലകളിൽ 144 പ്രഖ്യാപിച്ചു.

കശ്​മീരിലെ ബന്ദിപുരയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ മൂന്ന്​ ​സൈനികർക്ക്​​ പരിക്കേറ്റു. റോഡുദ്​ഘാടനത്തിനെത്തിയവരുടെ വണ്ടികളില്‍ കയറിയാണ് ആക്രമികള്‍ ഇവിടെയെത്തിയത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാ​നിയെ സുരക്ഷാസേന വധിച്ചിട്ട് ഇന്ന്​ ഒരു വർഷം പൂർത്തിയാകുന്ന ദിവസമാണിത്. അതുകൊണ്ട് തന്നെ ജാഗ്രതയിലാണ് അതിര്‍ത്തി പ്രദേശങ്ങള്‍.

attack in poonch

NO COMMENTS