Advertisement

ഇവിടെ വന്നാൽ ബിയർ കുടിക്കാം, ബിയറിൽ കുളിക്കാം !!

July 8, 2017
Google News 1 minute Read

മിക്കവർക്കും ചിൽഡ് ബിയർ ഒരു വീക്കനെസ്സാണ്. എന്നാൽ കുടിക്കാൻ മാത്രമല്ല, കുളിക്കാനും നല്ലതാണ് എന്ന് അവകാശപ്പെടുകയാണ് ബ്യൂട്ടീഷനുകൾ. തങ്ങളുടെ വാദം സ്ഥാപിക്കാൻ ‘ബിയർ സ്പാ’യ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ് അത്തരക്കാർ.

ഐസ്ലന്റിലാണ് ബിയർ സ്പാകൾക്ക് തുടക്കം കുറിക്കുന്നത്. ബ്‌ജോർഡബോഡിൻ എന്ന സ്പാ സെന്ററിലാണ് ബിയർ ബാത് ഒരുക്കിയിരിക്കുന്നത്.

Beer bath Spa In Iceland

ബിയർ സ്പാ

കമ്പാലാ മരത്തടിയിലാണ് ബാത് ടബ്ബുകൾ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ 7 ടബ്ബുകളാണ് ഇവിടെ ഉള്ളത്.

Beer bath Spa In Iceland

ഒരു ടബ്ബിൽ 2 പേർ വീതം ഒരു മണിക്കൂറിൽ 14 പേർക്ക് ഒരുമിച്ച് ബിയർ സ്പാ ചെയ്യാം. ഈ ടബ്ബിൽ, ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേർക്കും. ഒപ്പം നല്ല ചിൽഡ് ബിയറും കുടിക്കാൻ കിട്ടും.

Beer bath  Spa In Iceland

ബിയർ ബാത്തിനായി ഏത് പ്രായക്കാർക്കും വരാം. എന്നാൽ 20 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ബിയർ കുടിക്കാൻ നൽകുകയുള്ളു. 16 വയസ്സിൽ താഴെയുള്ളവർ മാതാപിതാക്കളോടൊപ്പം വന്നാൽ മാത്രമേ ഇവിടെ പ്രവേശനും ഉള്ളു.

ഇതിന് പുറമേ മറ്റ് പല രുചികരമായ വിഭവങ്ങളും ഇവിടെ ലഭിക്കും. ഒപ്പം ചില ബിയർ റിലേറ്റഡ് ഭക്ഷണങ്ങളും.

ഗുണമെന്ത് ?

Beer bath  Spa In Iceland

മുടിക്കും, ചർമ്മത്തിനും പുത്തനുണർവ് പകരാൻ ബിയറിന് കഴിയും. 25 മിനിറ്റോളം ബിയറിൽ മുങ്ങി കിടന്ന ശേഷം അടുത്ത 25 മിനിറ്റ് വിശ്രമ മുറിയിൽ കിടക്കണം. ശരീരത്തിൽ പറ്റിയ യീസ്റ്റ്-ബിയർ മിശ്രതത്തിന് അതിന്റെ ജാലവിദ്യകൾ പുറത്ത് കാണിക്കാൻ അൽപ്പം സമയം കൊടുക്കേണ്ടെ ?

അകത്തെ ബിയർ ടബ്ബുകൾക്ക്, വലിയ പാർട്ടികൾ ലക്ഷ്യമിട്ട് സ്പായ്ക്ക് പുറത്തും ഒരു കൂറ്റൻ ടബ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒരേസമയം 8 മുതൽ 10 പേർക്ക് വരെ ഒരുമിച്ച് ഇരിക്കാം.

Beer bath  Spa In Iceland

ചുരുക്കത്തിൽ ബ്‌ജോർഡബോഡിനിനൽ വന്നാൽ കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞ്, ശരീരത്തിന്റെ അകത്തും പുറത്തുമുള്ള ബിയറിൽ ലയിച്ച് പ്രകൃതിയോട് അലിഞ്ഞ് ചേർന്നിങ്ങനെ ഇരിക്കാം…ഐസ്ലന്റിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് ഇപ്പോൾ ഈ സ്പാ.

Beer bath  Spa In Iceland

Beer bath Spa In Iceland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here