സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടിയുടെ പരാതി

siby mathews (1)

മുൻ ഡിജിപി സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെൺകുട്ടിയുടെ പരാതി. മുഖ്യമന്ത്രിയ്ക്കും വനിതാകമ്മീഷനുമാണ് പരാതി നൽകിയത്. സിബി മാത്യൂസിന്റെ സർവ്വീസ് സ്റ്റോറി നിർഭയത്തിൽ സൂര്യനെല്ലി ക്കേസിലെ പരാതിക്കാരിയെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് പരാതിയ്ക്ക് ആധാരം. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നുവെന്നും കേസിലേക്ക് പി ജെ കുര്യന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നുമാണ് നിർഭയത്തിൽ സിബി മാത്യൂസ് പറയുന്നത്. പെൺകുട്ടിയുടെ പരാതി പരിശോധിച്ച് വരികയാണെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.

NO COMMENTS