തുറിച്ച് നോക്കിയ ഫ്രീക്കനെ കുടുക്കി ദിവ്യ പ്രഭ

divya prabha

ബസിലിരുന്ന് മണിക്കൂറുകളോളം തന്നെ തുറിച്ച് നോക്കിയ ഫ്രീക്കനെ പോലീസിന് പിടിച്ച് കൊടുത്ത് ദിവ്യ പ്രഭ. ധൈര്യ പൂര്‍വ്വമായ നടിയുടെ ഇടപെടലിനെ അനുമോദിക്കുകയാണ് സോഷ്യല്‍ മീഡിയ.
പത്തനംതിട്ടയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു ദിവ്യ. രണ്ട് ചെറുപ്പക്കാര്‍ എതിര്‍ വശത്ത് വന്നിരിക്കുകയും അതില്‍ ഒരാള്‍ ദിവ്യ പ്രഭയെ മണിക്കൂറുകളോളം നോക്കിയിരിക്കുകയുമായിരുന്നു. പ്രതിഷേധം നോട്ടത്തില്‍ കൂടി അറിയിച്ചിട്ടും ആള്‍ക്ക് കുലുക്കം ഒന്നും ഉണ്ടായില്ല. അവസാനം വെറ്റിലയില്‍ ഇറങ്ങിയപ്പോള്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ നോക്കിയതല്ലെ ഉള്ളൂ ഒന്നും ചെയ്തില്ലല്ലോ എന്നും ചോദിച്ച് ചെറുപ്പക്കാരന്‍ തട്ടിക്കയറുകയും അവിടെ നിന്ന് പോകുകയും ചെയ്തു. എന്നാല്‍ വഴിയില്‍ നിന്ന് ഈ ചെറുപ്പക്കാരനെ വീണ്ടും കണ്ട ദിവ്യ പ്രഭ വൈറ്റിലയിലെ തന്നെ ഓട്ടോക്കാരുടെ സഹായത്തോടെ ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സംഗതി വിശദമായി നടി ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. അതിങ്ങനെ

NO COMMENTS