മത സ്പർദ്ധ വളർത്താൻ വ്യാജ ഫോട്ടോ പ്രചരണം; പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി

പശ്ചിമ ബംഗാളിൽ കലാപം നടക്കുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ വിഷയം ആളിക്കത്തിക്കാൻ ശ്രമം. ഹിന്ദുക്കൾ മുസ്ലീംങ്ങളാൽ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് പ്രചരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മുജീബ് റഹ്മാൻ ഡിജിപിയ്ക്ക് പരാതി നൽകി.
മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റ് നൽകിയ വിമേഷ് വിജയ് എന്ന ആൾക്കും ആ പോസ്റ്റ് ഷെയർ ചെയ്ത ആയിരത്തോളം പേർക്കുമെതിരെയാണ് പരാതി നൽകിയത്.
നിരവധി പേർ നോക്കി നിൽക്കെ ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചഴിക്കുന്ന ചിത്രത്തിനൊപ്പം പശ്ചിമ ബംഗാളിൽ ഹിന്ദു സ്ത്രീയുടെ വസ്ത്രം അഴിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ എന്ന വാചകത്തോടെ നൽകിയ പോസ്റ്റിനെതിരെയാണ് പരാതി.
ഈ ചിത്രം ബോജ്പുരി സിനിമയിൽ നിന്നുള്ള ഒരു രംഗമാണ്. ബിജെപി നേതാവ് കൂടിയായ നടൻ മനോജ് തിവാരിയുടെ ഓറത് ഖിലോന നഹി എന്ന ചിത്രത്തിലെ രംഗമാണിത്. മത സ്പർദ്ധ വളർത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ ഫേക്ക് ചിത്രം പ്രചരിപ്പിച്ചതിന് ഐപിസി സെക്ഷൻ 153 – ബി (സി), ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 66 – എ (ബി)എന്നീ വകുപ്പ് പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം ബിജെപി വനിതാ നേതാവ് വിജേതാ മാലിക് ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതോടെ ആരംഭിച്ച കലാപമാണ് വീണ്ടും വ്യാജ പോസ്റ്റുകൾ ഇട്ട് ആളിക്കത്തിക്കാൻ ശ്രമം നടക്കുന്നത്. വനവ്# പ്രതിഷേധമാണ് ഈ പോസ്റ്റിനും ഇത്തരം നടപടികൾ്കകുമെതിരെ ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here