കഴുകാതെ വെട്ടിയ മട്ടൺ, നിറയെ മുടി; ബുഹാരി ഹോട്ടലിലെ ഭക്ഷണം ആശുപത്രിയിലെത്തിച്ച കഥ

filthy food (1)

തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലെ ഹോട്ടൽ ബുഹാരിയിലെ വൃത്തി ഹീനമായ ആഹാരം കഴിച്ചവർ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ. ഹോട്ടലിൽനിന്ന് രാത്രിയിൽ മട്ടൺ കറി കഴിച്ചതോടെയാണ് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. ബുഹാരിയിൽനിന്ന് ആഹാരം കഴിച്ച് ‘പണി കിട്ടിയ’ പ്രശാന്ത് എസ് പി ആണ് സംഭവം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

19732214_1377566035695274_6448109720708237167_nപുലർച്ചെ രണ്ട് മണിയ്ക്ക് പ്രശാന്തും സുഹൃത്തുക്കളും ആഹാരം കഴിക്കാൻ കയറി. മട്ടൺ ഓർഡർ ചെയ്തു. പകുതി കഴിച്ചതിന് ശേഷമാണ് മട്ടണിൽ മുടിയും മറ്റും കണ്ടത്. വൃത്തി ഹീനമായ ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചതോടെ പ്ലേറ്റ് മാറ്റിത്തരാമെന്നായി വെയിറ്റർ. പിന്നീട് കഴിച്ചിറങ്ങി ഹോട്ടൽ അധികൃതരോട് ചോദിച്ചപ്പോൾ പരിഹാസമായിരുന്നു മറുപടിയെന്നും പ്രശാന്ത് പറയുന്നു. മട്ടൺ വെട്ടിയപ്പോൾ കയറിയതാകുമെന്നും ഇത്ര പ്രശ്‌നമാണെങ്കിൽ പോയി കേസുകൊടുക്കാൻ വെല്ലുവിളിച്ചതായും പോസ്റ്റിൽ പറയുന്നു.

19756343_1225186747610738_1852610003259742049_nഹോട്ടലിൽനിന്ന് ഇറങ്ങി വീട്ടിലെത്തും മുമ്പ് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

NO COMMENTS