അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം

free psc coaching angamaly block panchayath

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജൂലൈ 15 ന് നടത്തുന്ന എൽഡി ക്ലർക്ക് പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ബ്ലോക്ക് പഞ്ചായത്ത് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും വിവിധ കേന്ദ്രങ്ങളിൽ സൗജന്യ തീവ്ര പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 5 വരെ അങ്കമാലിയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മഞ്ഞപ്രയിലെ ഗ്രാമ പഞ്ചായത്ത് ഹാളിലും പരിശീലന പരിപാടി നടക്കും.

ജൂലൈ 9 ഉച്ചകഴിഞ്ഞ് 2 മുതൽ വൈകീട്ട് 6 വരെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്
ആസ്ഥാനത്തും മഞ്ഞപ്രയിലെ ഗ്രാമപഞ്ചായത്ത് ഹാളിലും താവളപ്പറ സന്തോഷ് ലൈബ്രറിയിലും മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് ഹാളിലും സൗജന്യ പരിശീലന പരിപാടി നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 9447037210 എന്ന നമ്പറിൽ ബന്ധപ്പെടാം.

free psc coaching angamaly block panchayath

NO COMMENTS