മദ്യപിച്ചെത്തിയ അച്ഛന്‍ ആക്രമിക്കാനെത്തി, മകള്‍ കിണറ്റില്‍ ചാടി മരിച്ചു

well

മദ്യപിച്ചെത്തിയ അച്ഛന്‍ കുത്താനെത്തി, പ്രാണരക്ഷാര്‍ത്ഥം ഒാടിയ പെണ്‍കുട്ടി കിണറ്റില്‍ ചാടി മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കൊളത്തൂര്‍ ഗവ. ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥി ഹരിതയാണ് ആത്മഹത്യ ചെയ്തത്.

മദ്യപിച്ചെത്തുന്ന അച്ഛന്റെ ശല്യം കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതാണ് അച്ഛന്റെ പ്രകോപിപ്പിച്ചത്. കത്തിയുമായി അച്ഛന്‍ കുത്താനെത്തുന്നത് കണ്ട് ഭയന്ന് ഓടിയ പെണ്‍കുട്ടി കിണറ്റില്‍ ചാടുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അമ്പതടി താഴ്ചയുള്ള കിണറില്‍ നിന്ന് ഫയര്‍ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. മുപ്പത് അടിയിലേറെ ആഴത്തില്‍ വെള്ളമുണ്ടായിരുന്നു കിണറ്റില്‍ അപ്പോള്‍.

ബേഡകം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിതയുടെ ചേച്ചി ശ്രീലക്ഷ്മിയുടെ വിവാഹം ഒരുമാസം മുമ്പായിരുന്നു. അതിന് ശേഷം ആക്രമണം വര്‍ദ്ധിച്ചതായി പറയപ്പെടുന്നു.

suicide

NO COMMENTS