മരിച്ചത് ഫെബയും ഫെബിനും

twentyfournews-indian-railway

വേളി ടൂറിസ്റ്റ് ഹോമിന് സമീപത്തെ റെയില്‍ വേ ട്രാക്കില്‍ കണ്ടെത്തിയ കുട്ടികളെ തിരിച്ചറിഞ്ഞു. ഫെബ (6), ഫെബിന്‍(9) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന്‍ സെബിന്‍ ട്രെയിന്‍ തട്ടി മരിച്ചെന്ന നിഗമനത്തിലാണ് പോലീസ്. ട്രാക്കിന് സമീപത്തെ കായലില്‍ ഇയാളുടെ മൃതദേഹം ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.
വേളി പാലത്തിന് സമീപത്തായി ഒരു കൈപ്പത്തി കണ്ടെത്തിയിരുന്നു. പിതാവും മക്കളും ഇവിടെ മീന്‍ പിടിക്കാന്‍ വരാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

NO COMMENTS