അമേരിക്കയിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ സർവ്വീസുകൾ

air india

ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് നേരിട്ട് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുന്നു. രണ്ട് അമേരിക്കൻ നഗരങ്ങളിലേക്കാണ് പുതുതായി വിമാന സർവ്വീസുകൾ ആരംഭിക്കുന്നത്. ലോസ് ഏഞ്ചൽസ്, ഹൂസ്റ്റൺ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവ്വീസ്. ദിവസങ്ങൾക്ക് മുമ്പ് വാഷിഷ്ടണിലേക്കും സർവ്വീസ് ആരംഭിച്ചിരുന്നു.

വാഷിങ്ടണിലേക്കുള്ള വിമാന സർവ്വീസിന്റെ ലോഞ്ചിങ് നിർവ്വഹിച്ചതിന് ശേഷം എയർ ഇന്ത്യ ചെയർമാൻ അറിയിച്ചതാണ് ഇക്കാര്യം. ലോസ് ഏഞ്ചൽസിലേക്കുള്ള സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കും. നിലവിൽ ന്യൂയോർക്ക്, ഷിക്കാഗോ, സാൻഫ്രാൻസിസ്‌കോ എന്നീ നഗരങ്ങളിലേക്ക് എയർ ഇന്ത്യ സർവ്വീസ് നടത്തുന്നുണ്ട്.

NO COMMENTS