മൈക്രോസോഫ്റ്റ് 4000 തൊഴിലാളികളെ പിരിച്ചുവിടുന്നു

microsoft plans to terminate thousands of employees microsoft terminates 4000 employees

ടെക് ഭീമൻ മൈക്രോസോഫ്റ്റ് തൊഴിലുകൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങുന്നു. 4000 ജോലികളാണ് ഒഴിവാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും യു.എസിനു പുറത്താണ്.

ഉപഭോക്താക്കൾക്കും പങ്കാളികൾക്കും നല്ല സേവനം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മൈക്രോസോഫ്റ്റിന്റെ ഒരു വക്താവ് അയച്ച മെയിലിൽ പറയുന്നു. ചില തൊഴിലാളികളെ പിരിച്ചുവിടുന്നതായി അറിയിച്ചിട്ടുണ്ട്. സാധാരണ പോലെ മൈക്രോസോഫ്റ്റിനെയും വിലയിരുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുന്നുവെന്നും മെയിലിൽ പറയുന്നു.

3000 മുതൽ 4000 വരെ തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

microsoft terminates 4000 employees

NO COMMENTS