ഇതാണ് നിവിൻ കാത്ത് വച്ച ആ സർപ്രൈസ്

കഴിഞ്ഞ ജൂലൈ ആറ് തട്ടത്തിൻ മറയത്ത് എന്ന ചിത്രം ഇറങ്ങിയിട്ട് അഞ്ച് വർഷം പൂർത്തിയായിരുന്നു. ജൂലൈ എട്ടിന് ഒരു സർപ്രൈസ് പ്രഖ്യാപനം ഉണ്ടാകുമെന്ന് നിവിൻ പോളി വ്യക്തമാക്കിയിരുന്നു. ആ നല്ല വാർത്ത ഇതാണ്. തന്റെ പുതിയ സിനമ വരുന്നു- ലവ് ആക്ഷൻ ഡ്രാമ !!

നിവിൻ പോളിയെയും, നയൻതാരയെയും കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച് ധ്യാൻ ശ്രീനിവാസനാണ് ചിത്രം ഒരുക്കുന്നത്. നിവിൻ ദിനേശൻ എന്ന കഥാപാത്രവും, നയൻതാര ശോഭ എന്ന കഥാപാത്രവും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അജു വർഗീസാണ്. ഷാൻ റഹ്മാനാണ് സംഗീതം.

ഇന്ന് വൈകീട്ട് തട്ടത്തിൻ മറയത്തിന്റെ അഞ്ചാം വർഷ ആഘോഷത്തിനിടയിലാണ് ലവ് ആക്ഷൻ ഡ്രാമയുടെ ടൈറ്റിൽ ലോഞ്ച് നടത്തുന്നത്.

എട്ട് വർഷങ്ങൾക്ക് മുമ്പ് ധ്യാൻ തന്റെ കോളേജ് പഠന കാലത്ത് എഴുതിയ കഥയാണ് ഇപ്പോൾ സിനിമയായി പുറത്തിറങ്ങാൻ പോകുന്നത്. ടൈറ്റിൽ ലോഞ്ചിൽ ധ്യാൻ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

nivin pauly surprise

NO COMMENTS