നോക്കിയ 5 പ്രീബുക്കിങ് ആരംഭിച്ചു

nokia 5 pre booking began

നോക്കിയ 5 ന്റെ പ്രീബുക്കി ആരംഭിച്ചു. 12,899 രൂപ നൽകി നോക്കിയ 5 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വാങ്ങാവുന്നതാണ്.

ജൂൺ മാസത്തിലാണ് എച്ച്എംഡി ഗ്ലാബൽ കമ്പനി നോക്കിയയുടെ മൂന്നു ഫോണുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകൾ ഇറക്കിയത്. ഫെബ്രുവരിയിൽ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നോക്കിയ ഈ മൂന്നു സ്മാർട്ട് ഫോണുകളും പ്രഖ്യാപിച്ചത്.

ജൂൺ 16ന് നോക്കിയ 3 ഓഫ്‌ലൈൻ സ്‌റ്റോറുകളിൽ ലഭ്യമായി തുടങ്ങി. എന്നാൽ ഇപ്പോൾ ഓൺലൈൻ വഴിയും നോക്കിയ ഫോണുകൾ വാങ്ങാവുന്നതാണ്. ജനുവരിയിൽ ചൈനീസ് വിപണിയിൽ പുറത്തിറങ്ങിയ നോക്കിയ 6ന് വലിയ സ്വീകാര്യതയാണു ലഭിച്ചത്. ആദ്യ ഓൺലൈൻ വിൽപ്പനയിൽ 23 സെക്കൻഡ് കൊണ്ട് എല്ലാ ഫോണുകളും വിറ്റു പോയിരുന്നു.

nokia 5 pre booking began

NO COMMENTS