നാടിനെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 29 വയസ്സ്

peruman
നാടിനെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 29 വയസ്സ്.  ആ വലിയ ദുരന്ത കാഴ്ചകളുടെ ഓര്‍മ്മകള്‍ പതിറ്റാണ്ടു പിന്നിടുമ്പോഴും ആക്രമണ കാരണം ഇപ്പോഴും അഷ്ടമുടിക്കായലിലെ ആഴങ്ങളിലെവിടെയോ സുരക്ഷിതമായി ഉറങ്ങുകയാണ്.

ടൊര്‍ണാടോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന വിശദീകരണം ദുരന്തത്തില്‍ കൊല്ലപ്പെട്ട 105പേരുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, കേരള ജനതപോലും ഇന്നും വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ്. പക്ഷേ ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണില്‍ ഉണ്ടായിരുന്നില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. 1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ തീവണ്ടി അപകടം. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്റെ എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. ഉച്ചക്കു 12.56നായിരുന്നു സംഭവം.  81 കി.മീ വേഗതയില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ചു കായലിലേക്ക് മറിയുകയായിരുന്നു.
അപകടത്തിന്റെ ഓര്‍മ്മ ദിവസമായ ഇന്ന് അപകടത്തില്‍പ്പെട്ടവരും, മരിച്ചവരുടെ കുടുംബാംഗങ്ങളും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തും.

NO COMMENTS