ഉപരോധം; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഖത്തറിലേക്ക്

Qatar ad against gatar saudi spent 138000 dollar will freeze accounts of persons related to qatar

ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ തിങ്കളാഴ്ച കുവൈറ്റിലെത്തും. കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ പ്രത്യേക ക്ഷണപ്രകാരമാണ് റെക്‌സ് ടില്ലേഴ്‌സണ്‍ കുവൈത്തില്‍ എത്തുന്നത്.

അറബ് രാജ്യങ്ങളുമായുള്ള  പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ നേത്യത്വത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ നടന്ന വരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ഇവിടെയെത്തുന്നത്.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന്  കുവൈറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് വക്താവ് ഹീതെര്‍ ന്യൂവെര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

NO COMMENTS