സ്ത്രീ വിരുദ്ധ പരാമർശം; ഇന്നസെന്റിനെതിരെ വനിതാ കമ്മീഷൻ

innocent about kochi actress attack case amma meeting innocent MP wont resign from amma president position

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റിനെതിരെ വനിതാ കമ്മീഷൻ. ഇന്നസെന്റ് നടിമാരെ കുറിച്ച് നടത്തിയ പരാമര്ഞശം അപലപനീയമാണ്. പരാമർശത്തെ കുറിച്ച് കമ്മീഷൻ അന്വേഷിക്കും. ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ പറഞ്ഞു.

വാർത്ത ശ്രദ്ധയിൽപെട്ടതിനാൽ സ്വമേധയാ നടപടി സ്വീകരിക്കുന്നുവെന്നും വനിതാ കമ്മീഷൻ പറഞ്ഞു. അമ്മ വാർഷിക യോഗത്തിൽ മുകേഷ്, ഗണേഷ് കുമാർ എന്നീ നടന്മാരുടെ പെരുമാറ്റത്തിൽ ഖേദപ്രകടനം നടത്താൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇന്നസെന്റ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.

NO COMMENTS