പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ അനുമതി നൽകില്ല; തിരുവിതാംകൂർ രാജകുടുംബം

won't allow to open b chamber of Padmanabha Swami Temple

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ അനുമതി നൽകില്ലെന്ന് തിരുവിതാംകൂർ രാജകുടുംബം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന് രാജകുടുംബം വ്യക്തമാക്കി. നിലവറ മുമ്പ് തുറന്നിട്ടുണ്ടെന്ന സുപ്രീംകോടതി വിലയിരുത്തൽ തെറ്റാണ്. നിലവറ തുറക്കുന്നതിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളും ശരിയല്ലെന്നും രാജകുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു.

സ്വത്ത് മൂല്യനിർണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീംകോടതി നിർദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികൾ ആരംഭിക്കാൻ അമിക്കസ് ക്യൂറിയോട് നിർദേശിച്ചിരുന്നു. ബി. നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും കോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

 

won’t allow to open b chamber of Padmanabha Swami Temple

NO COMMENTS